കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും







മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ ഇന്ന് മുതൽ ആരംഭിക്കും. കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വി.ഐ.പി വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാവും. കർട്ടനും കൂളിംഗ് ഫിലിം ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

നിയമം ലംഘിച്ച വാഹനങ്ങൾക്ക്( ഇ- ചെല്ലാൻ )വഴിയാകും പെറ്റി ചുമത്തുക. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നാളെ മുതൽ പരിശോധന തുടങ്ങണമെന്നും ട്രാൻസപോർട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement