നാദാപുരം റോഡ്: കേരള നവോത്ഥാനനായകരിൽ പ്രമുഖനായിരുന്ന വാഗ്ഭടാനന്ദയുടെ സ്മാരകം നാടിന് സമർപ്പിച്ചു. കേരളത്തിലുടനീളം പൊതുവിടങ്ങൾ വികസിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് ഊരാളുങ്കൽ എന്നറിയപ്പെടുന്ന കാരക്കാട് നിർമ്മിച്ച വാഗ്ഭടാനന്ദ പാർക്ക് ജനുവരി 6 ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ജനങ്ങൾക്ക് സമർപ്പിച്ചു.
ടൂറിസം വകുപ്പ് 2.80 കോടി രൂപ വിനിയോഗിച്ചാണ് പാർക്ക് നിർമ്മിച്ചത്. വാഗ്ഭടാനന്ദൻ തന്നെ സ്ഥാപിച്ച ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. അത്യാധുനികരീതിയിൽ നിർമ്മിച്ച പാർക്കിൽ വാഗ്ഭടാനന്ദനെ അനുസ്മരിക്കുന്ന ശില്പങ്ങൾ, ബാഡ് മിന്റൺ കോർട്ട്, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, ഓപ്പൺ സ്റ്റേജ്, ടോയ്ലറ്റ് എന്നിവ വളരെ ചുരുങ്ങിയ സ്ഥലത്ത് മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ റോഡിൽ നേരത്തേ തന്നെയുള്ള മത്സ്യ മാർക്കറ്റും, ബസ്സ് സ്റ്റോപ്പും കിണറുമെല്ലാം പാർക്കിന്റെ രൂപകല്പനയ്ക്കൊത്ത് നവീകരിച്ചത് ഇത്തരം വികസന പദ്ധതികൾക്കൊക്കെ മാതൃകയാണ്.
إرسال تعليق