കണ്ണൂർ : വിദ്യാർഥിയുടെ മാതാവിനെ പ്രധാന അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കണ്ണൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് സംഭവം നടന്നത്. ടെക്സ്റ്റ് ബുക്ക് വിതരണ ആവശ്യത്തിന് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.
പുസ്തകം കൈപറ്റാൻ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയിൽ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം. പാനൂർ പൊലീസാണ് പ്രധാന അധ്യാപകനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ വിനോദിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.
إرسال تعليق