കൃത്യമായി ശ്വാസമെടുക്കാത്തവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠന റിപ്പോർട്ടുകൾ. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവകണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നതനുസരിച്ച് വർധിക്കുന്നു എന്നതാണ് കണ്ടെത്തൽ. അതായത്, ശ്വാസകോശത്തിനുള്ളിൽ വൈറസിനു നിലനിൽക്കാനുള്ള സാധ്യത ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ വർധിക്കും.
ഐഐടി മദ്രാസിലെ ശാസ്ത്രജ്‍ഞർ നടത്തിയ പഠനമാണ് കോവിഡ് വ്യാപനം സംബന്ധിച്ചു പുതിയ വിവരങ്ങൾ നൽകുന്നത്. പ്രതിമാസ ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്ലൂയിഡിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. ശ്വസന ആവൃത്തിയുടെ മാതൃക ലബോറട്ടറിയിൽ തയാറാക്കി ആയിരുന്നു പഠനം.
ശ്വാസം പിടിച്ചു നിർത്തുന്നതിലൂടെ, വൈറസ് ബാധിച്ച സ്രവകണങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള ഒഴുക്ക് എത്രകണ്ടു വർധിക്കുന്നു എന്നും ഇതെങ്ങനെ ശ്വാസകോശത്തിൽ വൈറസ് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു എന്നും മനസ്സിലാക്കാൻ പഠനം സഹായിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. ശ്വാസം പിടിച്ചു നിർത്തുമ്പോൾ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന സാഹചര്യം വർധിക്കുമെന്നാണ് പ്രധാന കണ്ടെത്തൽ.
إرسال تعليق