കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. യുവതികളും യുവാക്കളുമടക്കം ഏഴ് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
കണ്ണൂരിലെ ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരിമരുന്നുകളാണ് പിടികൂടിയത്. എംഡിഎം, ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയടക്കം 5 ലക്ഷം രൂപയുടെ ലഹരിമരുന്നുകളാണ് എക്സൈസ് സംഘം പിടികൂടിയത്.
കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, പാലക്കാട്, വയനാട് സ്വദേശികളാണ് ലഹരി മരുന്നുമായി പിടിയിലായത്.
إرسال تعليق