നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ പുനരാരംഭിക്കും.






തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്നുമുതൽ പുനരാരംഭിക്കും. കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതിനാൽ വിചാരണ ഇതുവരെ നിർത്തിവെച്ചിരിക്കുകയായിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നതിനൊപ്പം തന്നെ കേസിലെ 2 പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ കേസില്‍ നിരവധി ആളുകളുടെ വിചാരണ പൂര്‍ത്തിയാക്കേണ്ടതിനാല്‍ വിചാരണ നടപടികള്‍ നീണ്ടുപോയേക്കാം. അതിനാൽ ഇത് സംബന്ധിച്ച് തീരുമാനവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ അറിയിക്കും.
പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി തന്നെ എതിര്‍ക്കും. കൂടാതെ എത്ര നാള്‍ കൂടി വിചാരണ തുടരുമെന്ന് കാര്യത്തിലും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ നിലപാട് അറിയിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement