ഫേസ്ബുക്കും വാട്‌സാപ്പും നിരോധിക്കണമെന്ന ആവശ്യവുമായി : സി എ ഐ ടി




ന്യൂഡൽഹി : രാജ്യത്ത് ഫേസ്ബുക്കും  വാട്‌സാപ്പും നിരോധിക്കണമെന്ന ആവശ്യവുമായി  കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി എ ഐ ടി )മുന്നോട്ട് വന്നു. ഈ ആവശ്യവുമായി സംഘടന കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദിനു കത്ത് നൽകി. വാട്സാപ്പ് ഡാറ്റ ഫേസ്ബുക്കുമായി പങ്കുവയ്ക്കാൻ അനുമതി നൽകാത്തവരുടെ വാട്സാപ്പ് അക്കൗണ്ടുകൾ  ഡിലീറ്റ് ചെയ്യുമെന്ന കമ്പനിയുടെ പുതിയ സ്വകാര്യത നയം ജനങ്ങളിൽ ഭീതി ഉളവാക്കിയ സാഹചര്യത്തിലാണ്  സിഎഐടി ഇത്തരമൊരു തീരുമാനമെടുത്തത്. പുതിയ നയം പൗരന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം കൂടിയാണെന്നും സി എ ഐ ടി വ്യക്തമാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement