കണ്ണൂർ: ശ്രോതാക്കളുടെ ഹൃദയം കവർന്ന കണ്ണൂർ ആകാശവാണി ഇനിയില്ല . നിലവിലുള്ള ഏഴ് നിലയങ്ങൾ ഏകീകരിച്ച് ആകാശവാണി കേരളം, മലയാളം, റെയിൻബോ എന്നിങ്ങനെ മൂന്നാക്കി ചുരുക്കാനുള്ള പ്രസാർ ഭാരതിയുടെ പുതിയ നീക്കത്തെത്തുടർന്നാണിത്. ' ആകാശവാണി കണ്ണൂരി'ന് പകരം 'ആകാശവാണി കേരള'മെന്നാണ് ഇനി ശ്രോതാക്കളിലെത്താൻ പോകുന്നത്. കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളും പുതിയ മാറ്റത്തിൽ പങ്കു ചേരുന്നു. ഒക്ടോബറിൽ നടന്ന പ്രസാർ ഭാരതിയുടെ ബോർഡ് യോഗ തീരുമാനമാണ് പ്രാദേശിക നിലയങ്ങളുടെ പ്രസക്തി ഇല്ലാതാക്കിയത്. സംസ്ഥാന തലസ്ഥാനങ്ങളിലെ നിലയങ്ങൾ മാത്രമാവും പൂർണ രൂപത്തിൽ പ്രവർത്തിക്കുക. ആകാശവാണിയുടെ സ്വീകാര്യത വർധിപ്പിക്കുക, പരസ്യവരുമാനം കൂട്ടുക തുടങ്ങിയ വാദങ്ങളാണ് പ്രസാർ ഭാരതി നിരത്തുന്നത്. ലോകത്തുടനീളം മാധ്യമങ്ങൾ പ്രാദേശികമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ഇങ്ങനെയൊരു നീക്കം. ഇതോടെ പരസ്യവരുമാനം ഇടിയാനാണ് സാധ്യത. ഗ്രേഡ് ചെയ്ത കലാകാരന്മാർക്കു പോലും വിരളമായി പരിപാടികൾ ലഭിക്കുന്ന സാഹചര്യത്തിൽ, പ്രാദേശിക തലത്തിൽ എല്ലാ കലാകാരന്മാരുടെയും അവസരങ്ങൾ നഷ്ടപ്പെടും.
إرسال تعليق