തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട കണക്കെടുപ്പ് അടക്കമുള്ള നടപടികളിൽനിന്നു പോലീസ് പിന്മാറുന്നു. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. കോവിഡ് ജോലിക്കായി ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ ഡ്യൂട്ടിയിലേക്കു മാറണമെന്ന നിർദേശവുമുണ്ട്. കോവിഡ് വ്യാപന നിരക്ക് കൂടിയ ഘട്ടത്തിലാണ് രോഗികളുടെ സന്പർക്ക പട്ടിക തയാറാക്കുന്ന ചുമതല പോലീസിന്റെ ഭാഗമായത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീത വർധനയില്ലാത്ത സാഹചര്യത്തിലാണിത്. ആരോഗ്യ വകുപ്പുമായി ചർച്ച നടത്തിയാകും സേനയുടെ പൂർണ പിന്മാറ്റം. കോവിഡ് രോഗികളുമായി സന്പർക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ രോഗിയുമായി ബന്ധപ്പെട്ടും ഫോണ്‍വിളികളും ടവർ സിഗ്നലുകളും പരിശോധിച്ചാണ് തയാറായിക്കിയിരുന്നത്. സന്പർക്ക പട്ടിക തയാറാക്കുന്നതിനുള്ള ചുമതല പൂർണമായി പോലീസിനെ ഏൽപ്പിച്ചതിനെതിരേ ആരോഗ്യ വകുപ്പിൽനിന്ന് ഉൾപ്പെടെ പ്രതിഷേധങ്ങളുയർന്നു. അതിനു പിന്നാലെ, ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പട്ടിക തയാറാക്കുന്നതെന്ന് പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. വീടുകളിൽ ക്വാറന്റൈനിലുള്ളവരുടെ നിരീക്ഷണത്തിനും പോലീസിനു ചുമതല നൽകിയിരുന്നു.
إرسال تعليق