പാലാ സീറ്റിൽ ഉറപ്പില്ലാതെ മുന്നണിയിൽ തുടരില്ല നിലപാട് വ്യക്തമാക്കി മാണി സി കാപ്പൽ






തിരുവനന്തപുരം: പാലാ സീറ്റിൽ ഉറപ്പില്ലാതെ മുന്നണിയിൽ തുടരില്ലെന്ന നിടപാടിൽ ഉറച്ച് എൻസിപി നേതാവ് മാണി സി കാപ്പൻ. സീറ്റിനെ കുറിച്ചുള്ള ചർച്ച പിന്നീടാവാമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സീറ്റ് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ മുന്നണിയിൽ തുടരാൻ സാധിക്കില്ലെന്ന നിലപാട് തന്നെയാണ് എൻ പി സി മുന്നോട്ടുവയ്ക്കുന്നത്.വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി ഇന്ന് മുഖ്യമന്ത്രി എന്‍സിപി സംസ്‌ഥാന പ്രസിഡന്റ് ടിപി പീതാംബരൻ, എകെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ തങ്ങളുടെ നിലപാട് എൻ പി സി മുഖ്യമന്ത്രിയെ അറിയിക്കും
ഞായറാഴ്‌ചയോടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലെത്തും. അദ്ദേഹത്തിന്റെ വരവോടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും മുന്നണി വിടുന്ന കാര്യത്തിലും മറ്റും അന്തിമ തീരുമാനം ഉണ്ടാകുക.

Post a Comment

أحدث أقدم

Join Whatsapp

Advertisement