പ്രൈവസി പോളിസിയിൽപുതിയ പരിഷ്ക്കരണങ്ങളുമായി വാട്സ്ആപ്പ്: ഉപഭോക്താക്കളുടെ ഭയമേറുന്നു




വാട്സ്ആപ്പ് പ്രൈവസി പോളിസിയിൽ പുതിയ പരിഷ്ക്കരണങ്ങൾ ഫെബ്രുവരി 8 ന് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പോടെ ഉപഭോക്താക്കളുടെ ഭയമേറിയിരിക്കുകയാണ്. വാട്സ്ആപ്പ് ഉപേക്ഷിച്ച് മറ്റ് മെസേജിങ്ങ് ആപ്ലിക്കേഷനുകളിലേക്ക് മാറുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ. സിഗ്നൽ, ടെലഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഡൗൺലോഡിങ്ങ് പ്ലേ സ്റ്റോറിൽ ക്രമാതീതമായി കൂടി വരുന്നു. പുതിയ മാറ്റങ്ങൾ നടപ്പിലാവുന്നതോടുകൂടി വാട്സ്ആപ്പ് ഉപഭോക്താക്കളുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ് വർക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിക്കാനാകും. ഈ വിവരങ്ങൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ളവയ്ക്ക് പങ്കുവയ്ക്കുക കൂടി ചെയ്യുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് അവർ കൂടുതലായി തിരയുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement