ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയ വി ഫോര്‍ കേരള സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വി ഫോര്‍ കേരള കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജി ആഞ്ചലോസ്, റാഫേല്‍ എ്ന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന രീതിയില്‍ വി ഫോര്‍ പ്രവര്‍ത്തകള്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് പൊലീസ് കണക്കാക്കിയിട്ടുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അരൂര്‍ ഭാഗത്ത് നിന്നും പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടുകയായിരുന്നു.
ഇത്തരത്തില്‍ പാലത്തിലേക്ക് പ്രവേശിച്ചവാഹനങ്ങള്‍ക്ക് മറുവശത്ത് കൂടെ പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല്. മറുവശത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ ആയിരുന്നു പ്രശ്‌നം. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് അുഭവപ്പെട്ടു.
إرسال تعليق