തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിനും വ്യക്‌തിഹത്യക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ വ്യക്‌തിഹത്യയും വ്യാജപ്രചാരണവും തുടങ്ങിയത്. ഇത്തരം സമീപനങ്ങളിലൂടെ ഉന്നത ഉദ്യോഗസ്‌ഥരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇവരെ സമ്മര്‍ദ്ദത്തിലാക്കി സര്‍ക്കാരിന്റെ പ്രവര്‍ത്തനംതടസപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
പത്ത് വര്‍ഷം മുമ്പ് എഡിജിപി മഹേഷ്‌കുമാര്‍ സിംഗ്‌ള അടക്കമുള്ളവര്‍ അന്വേഷിച്ച് എഴുതി തള്ളിയ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിയാണ് പ്രചാരണം നടക്കുന്നത് എന്നാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് പറയുന്നത്.
إرسال تعليق