സര്‍ക്കാര്‍ വാഹനങ്ങളില്‍ കൂളിംഗ് ഫിലിമോ കര്‍ട്ടനോ പാടില്ല





സര്‍ക്കാര്‍ വാഹനങ്ങൡ ഉള്‍വശം മറയുന്ന രീതിയില്‍ കൂളിംഗ് ഫിലിമോ കര്‍ട്ടനുകളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കാട്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറി എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്തയച്ചു. വാഹനങ്ങളുടെ ഉള്‍വശം മറയുന്ന രീതിയില്‍ കര്‍ട്ടനോ കൂളിംഗ് ഫിലിമോ പാടില്ലെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ നിലവിലുണ്ട്. ഇതില്‍ നിന്നും സെഡ്, സെഡ് പ്ലസ് സുരക്ഷയുള്ളവരുടെ  വാഹനങ്ങള്‍ സുപ്രീം കോടതി ഒഴിവാക്കി. ഈ നിര്‍ദ്ദേശം മറയാക്കി സര്‍ക്കാര്‍ വാഹനങ്ങളില്‍ കര്‍ട്ടനുകളും കൂളിംഗ് ഫിലിമും ഉപയോഗിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി.  ഉത്തരവ് നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന കര്‍ശനമാക്കണമെന്നും പറയുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement