പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി സർവീസ് ഇന്നുമുതൽ





തളിപ്പറമ്പ്: പറശ്ശിനിക്കടവിൽ ഉദ്ഘാടനംചെയ്ത വാട്ടർ ടാക്സി യാത്രക്കാർക്കായി ശനിയാഴ്ച മുതൽ ഓടിത്തുടങ്ങും. നേരത്തേ ബുക്ക് ചെയ്ത സംഘത്തിനുവേണ്ടിയാണ് ഉച്ചയ്ക്ക് രണ്ടിന് ആദ്യസർവീസ് നടത്തുന്നത്. വൈകീട്ട് ആറിന് ഈ യാത്ര സമാപിക്കും. ഞായറാഴ്ചമുതൽ എല്ലാദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാകും വാട്ടർ ടാക്സിയുടെ സർവീസ്. ടാക്‌സിയ്ക്ക് വേണ്ടി വിളിക്കേണ്ട നമ്പർ നേരത്തേതന്നെ ജലഗതാഗതവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം നിരവധി പേരാണ് ബുക്കുചെയ്യാൻ വിളിച്ചത്.

ബോട്ട് ഓടിത്തുടങ്ങുന്ന ശനിയാഴ്ച മുതൽ എല്ലാത്തരം ബുക്കിങ്ങും സ്വീകരിക്കും. മണിക്കൂറിൽ 30 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബോട്ടിൽ 10 പേർക്ക് യാത്രചെയ്യാം. 1500 രൂപയാണ് ഒരുമണിക്കൂർ യാത്രയുടെ നിരക്ക്. അരമണിക്കൂറിന് 750 രൂപ. ടാക്സി മാതൃകയിലാകും സർവീസ്. വിളിക്കുന്ന സ്ഥലത്ത് പോയി യാത്രക്കാരെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കും. വിളിക്കേണ്ട നമ്പർ: 9400050340.

Post a Comment

أحدث أقدم

Join Whatsapp

Advertisement