സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. എച്ച് -5 എന്‍ -8 പനിയാണ് സ്ഥിരീകരിച്ചത്. ആലപ്പുഴയ്ക്ക് പുറമേ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വനംമന്ത്രി അറിയിച്ചു
ഇക്കഴിഞ്ഞ ഡിസംബറിലാണ് ആലപ്പുഴയിലെ കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. കര്‍ഷകര്‍ ഇക്കാര്യത്തില്‍ സംശയം ഉന്നയിച്ചിരുന്നു. ഇതോടെയാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.
പക്ഷിപ്പനി പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. എട്ട് സാമ്പിളുകളാണ് പരിശോധിച്ചത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെറ്റിനറി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ തുറന്നതായും മന്ത്രി വ്യക്തമാക്കി.
إرسال تعليق