വാളയാര്‍ കേസ്; ആദ്യ പെണ്‍കുട്ടി മരിച്ചിട്ട് നാല് വര്‍ഷം, നീതിക്കായി കുടുംബം ഇന്നും സമരത്തില്‍.





പാലക്കാട് : വാളയാര്‍ കേസിലെ ആദ്യ പെണ്‍കുട്ടിയുടെ മരണം നടന്നിട്ട് ഇന്ന് 4 വര്‍ഷം പൂര്‍ത്തിയാകുന്നു. നീതിക്ക് വേണ്ടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്നും തുടരുകയാണ്. 2017 ജനുവരി 13ആം തീയതിയാണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിന്റെ ചുരുളഴിയും മുന്‍പ് തന്നെ 52ആം നാളില്‍ ആ മാതാപിതാക്കള്‍ക്ക് തങ്ങളുടെ രണ്ടാമത്തെ മകളെയും സമാന രീതിയില്‍ നഷ്‌ടപ്പെട്ടു. ഇത്രനാളും ആ മാതാപിതാക്കൾ മക്കളുടെ നീതിക്കുവേണ്ടി തെരുവിൽ പോരാടുകയായിരുന്നു. അത് ഇന്നും തുടരുകയാണ്.
പ്രതികളായ നാല് പേരെയും തെളി വിന്റെ അഭാവത്തിൽ പോസ്കോ കോടതി വെറുതെ വിട്ടപ്പോൾ. പോലീസിന്റെ അന്വേഷണത്തിലെ ക്രമക്കേടുകൾക്ക് എതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട മാതാപിതാക്കൾ രംഗത്തുവന്നു.നിലവിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവ് റദ്ദാക്കി പുനർ വിചാരണക്ക് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.കൂടാതെ കേസ് സിബിഐ അന്വേഷിക്കണം എന്നുള്ള മാതാപിതാക്കളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. എങ്കിലും കേസ് അട്ടിമറിക്കാൻ ആയി കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കൾ ഇന്നും സമരം നടത്തുകയാണ്. സമരത്തിൽ മാതാപിതാക്കളോടൊപ്പം അഭയാ കേസിലെ സാക്ഷി രാജുവും, പോലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്ത വാളയാറിലെ പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയും പങ്കു ചേരും.

Post a Comment

أحدث أقدم

Join Whatsapp

Advertisement