ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരഭൂമിയില്‍ നിന്ന് എങ്ങോട്ടുമില്ലെന്നാണ് കർഷകരുടെ നിലപാട്.
രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിൻ നല്‍കുന്നതെങ്കിലും തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസിനു മുകളിലുള്ളവരായതിനാല്‍ കര്‍ഷകരുടെ തീരുമാനം നിർണായകമാകും
ഇതിനിടെ ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദിഷ്‌ട കിസാന്‍ ട്രാക്‌ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ 40 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത് കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതൊരു സമാധാനപരമായ റാലി ആയിരിക്കുമെന്നും ഔദ്യോഗിക റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
إرسال تعليق