തില്ലങ്കേരിയിൽ അഞ്ചുപേർകൂടി പത്രിക സമർപ്പിച്ചു



ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തിങ്കളാഴ്ച അഞ്ചുപേർ കൂടി പത്രിക സമർപ്പിച്ചു. ഇതോടെ മൊത്തം പത്രിക നൽകിയവരുടെ എണ്ണം എട്ടായി. നേരത്തേ നൽകിയ മൂന്ന് പത്രികകൾ സാധുവായി കണ്ടതിനാൽ തിങ്കളാഴ്ച നൽകിയ പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. യു.സി.എഫിനുവേണ്ടി കേരള കോൺഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിൽനിന്ന്‌ ലിൻറ ജയിംസ്‌ ഡമ്മി സ്ഥാനാർഥിയായും പത്രിക നൽകി. കൂടാതെ ലിൻറ ജയിംസിന്റെ അപരൻമാരായി രണ്ടുപേരും മറ്റൊരാളും പത്രിക നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
യു.ഡി.എഫ്. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അന്ന് മത്സരരംഗത്തുണ്ടായിരുന്ന സി.പി.എമ്മിന്റെ അഡ്വ. ബിനോയി കുര്യൻ, ബി.ജെ.പി.യുടെ കെ.ജയപ്രകാശ്, സ്വതന്ത്രനായി മൈക്കിളും വീണ്ടും പത്രിക നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നേരത്തേ ഇവരുടെ പത്രിക സാധുവായതിനാൽ സൂക്ഷ്മപരിശോധനയുടെ ആവശ്യമില്ല. 21-നാണ് വോട്ടെടുപ്പ് ഫലപ്രഖ്യാപനം 23-ന് നടക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement