ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
ഇൻസ്‌റ്റന്റ് മെസേജിങ് ആപ്ളിക്കേഷനായ വാട്‌സാപ്പ് ഉപയോക്‌താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാംകക്ഷിക്കും ഫേസ്ബുക്കിനും അതിന്റെ മറ്റു കമ്പനികൾക്കുമായി ഏതെങ്കിലും ആവശ്യങ്ങൾക്കായി പങ്കിടുന്നില്ലെന്ന് ഉറപ്പ് വരുത്താനായി കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഏകപക്ഷീയമായാണ് സ്വകാര്യതാ നയം വാട്‌സാപ്പ് പരിഷ്‌കരിച്ചത്. അവ ഉപയോക്‌താകൾക്ക് നിർബന്ധമാക്കുകയും ചെയ്‌തു. പുതിയ നയം പൗരൻമാരുടെ സ്വാകാര്യതക്കുള്ള അവകാശത്തിനെ ഗുരുതരമായി ബാധിക്കുന്നതാണ്.ഒരു വ്യക്‌തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്‌ഥകൾ പുതിയ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.
إرسال تعليق