ബസ്സുകളിൽ നിലവിലുള്ള പാസ്സിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം




കണ്ണൂർ: വിദ്യാഭ്യാസസ്ഥാപനങ്ങൾ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നിലവിലുള്ള പാസ്സിൽ ബസ്സുകളിൽ യാത്രാ ഇളവ് അനുവദിക്കണമെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻ്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുതിയ പാസ് ലഭിക്കുന്നത് വരെ നിലവിലുള്ള പാസ്സിൽ യാത്രാ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. ഈ അധ്യയന വർഷത്തേക്കുള്ള കൺസെഷൻ കാർഡുകൾ എത്രയും വേഗം തയ്യാറാക്കി വിതരണം ചെയ്യാൻ കലക്ടർ നിർദ്ദേശം നൽകി. കൺസഷൻ കാർഡ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് കൈപ്പറ്റുകയാ കഴിഞ്ഞ വർഷത്തെ സോഫ്റ്റ് വെയർ കൈയിലുള്ളവർക്ക് അതുപയോഗി ക്കുകയോ ചെയ്യാം. അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തി കൺസെഷൻ കാർഡ് പ്രിൻ്റ് ചെയ്തെടുത്ത ശേഷം ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ആർ ടി ഒ / ജോയിൻ്റ് ആർ ടി ഒ ഓഫീസർക്ക് പരിശോധനയ്ക്ക് നൽകണം. ഓഫീസിലെത്തി പാസുകൾ പരിശോധിക്കാൻ അംഗീകൃത ബസ്സുടമാ പ്രതിനിധികൾക്ക് സൗകര്യമൊരുക്കും. കോഴ്സ് കാലാവധി ഉൾപ്പെടെ രേഖപ്പെടുത്തിയ പാസ്സുകൾ ആർ ടി ഒ/ ജോയിൻ്റ് ആർ ടി ഒ ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യും.

Post a Comment

أحدث أقدم

Join Whatsapp

Advertisement