കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതി വെങ്കിടനായിഡുവിന് രാജിക്കത്ത് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് എംപി സ്ഥാനം രാജിവെച്ചത് എന്ന് സൂചന.
ജോസ് കെ മാണി രാജിവെച്ച ഒഴിവില്‍ വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്ന് സൂചനയുണ്ട്. ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ നിലവില്‍ പാലാ എംഎല്‍എയായ മാണി സി കാപ്പനും പാര്‍ട്ടിയായ എന്‍സിപിയും എല്‍ഡിഎഫ് വിടുമെന്ന് നിലപാടുണ്ടായിരുന്നു. എൻ പി സി പോകുന്നെങ്കിൽ പോകട്ടെ നിലപാട് സ്വീകരിച്ചതോടെയാണ് ജോസ് കെ എം മാണിയുടെ രാജി. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസ് കെ മാണി ഒരുങ്ങുന്നു.
إرسال تعليق