എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്






തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദൻഗ്രൂപ്പ് കളിച്ച് ഒതുക്കിയ പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതെന്നും ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം നടത്തിയത്. ലാവലിന്‍ കേസ് തീര്‍ന്നിട്ടില്ലെന്നും ലാവലിനില്‍ പിണറായി ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയ അവതരണത്തിനിടെ മുഖ്യമന്ത്രി പുത്രി വാല്‍സല്യത്താല്‍ അന്ധനായെന്ന പിടി തോമസിന്റെ പരാമര്‍ശം സഭയില്‍ ബഹളത്തിന് വഴിവച്ചു. പുത്രവാല്‍സല്യത്താല്‍ അന്ധനായ ധൃതരാഷ്‌ട്രരെ പോലെയാണ് മുഖ്യമന്ത്രിയെന്നാണ് പിടി തോമസ് പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പിടി തോമസ് ആരോപിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement