ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നാളെ തുടങ്ങും. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുക. വാക്‌സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. തുടർന്ന് അദ്ദേഹംആരോഗ്യ പ്രവർത്തകരുമായി സംവദിക്കും. രാജ്യമൊട്ടാകെ 2,934 വാക്‌സിനേഷൻ ബൂത്തുകളാണ് സജ്‌ജീകരിച്ചിരിക്കുന്നത്.
ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് വിതരണം ചെയ്യുക. വാക്‌സിനുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം നിർമാണ കമ്പനികൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.

إرسال تعليق