കണ്ണൂർ: വിധവകൾക്കായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ ഹെല്പ് ഡെസ്‌ക് ആരംഭിക്കും.ജില്ലാ വനിതാ ശിശുവികസന ഓഫീസിനോട് ചേർന്നാണ് ഹെല്പ് ഡെസ്‌ക് പ്രവർത്തിക്കുക.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുങ്ങുന്നത്.എഡിഎംഇ പിമേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
വൈധവ്യം മൂലം നിരാലംബരാകുന്ന സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുകയും വിധവകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയുമാണ് സെല്ലിന്റെ ലക്ഷ്യം.വീടുകളിൽ തനിച്ച് താമസിക്കുന്ന വിധവകളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ജനമൈത്രി പൊലീസിന്റെ സഹായം ഉണ്ടാവണമെന്ന് ഡെൽസ സെക്രട്ടറി സിസുരേഷ് കുമാർ നിർദ്ദേശിച്ചു.
ഹെല്പ് ഡെസ്കിന്റെ നടത്തിപ്പിനുള്ള ധനസഹായം, കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾഎന്നിവ റോട്ടറി ക്ലബ്ബിന്റെ വിഷൻ വിഭാഗം ഇന്നർവീൽ ക്ലബ് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ലാവണ്യ ആൽബി, സെക്രട്ടറി സോനം അജയ് ധ്രുവ് എന്നിവർ അറിയിച്ചു. വിധവകളുടെ വിവര ശേഖരണം നടത്തുന്നതിനായുള്ള സാങ്കേതിക സഹായംഎൻഎസ്എസ്ടെക്‌നിക്കൽ സെൽ പ്രൊജക്ട് കൺസൾട്ടന്റ് ജസ്റ്റിൻജോസഫ് നൽകും.
തളിപ്പറമ്പ് ആർ ഡി ഒ സൈമൺ ഫെർണാണ്ടസ്, ജില്ലാ വനിത ശിശുവികസന ഓഫീസർ ദേന ഭരതൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ, ഓർഫനേജ് കൺട്രോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്ടി കെ സജി, മെമ്പർ സിസ്റ്റർ വിനീത, എം സി എച്ച് ഓഫീസർ എം സി തങ്കമണി, ലീഗൽ എക്‌സ്‌പെർട്ട് അഡ്വക്കറ്റ്ആർ എസ് സുജിത, വിമൻ സെൽ എസ്‌ഐ ടി പി സുധ, വിധവ ക്ഷേമ സംഘംസംസ്ഥാന സെക്രട്ടറി പി വി ശോഭന, ജൂനിയർ സൂപ്രണ്ട് പ്രീത, സീനിയർ ക്ലർക്ക് ലത, എന്നിവർ പങ്കെടുത്തു
إرسال تعليق