ജനിതക മാറ്റം വന്ന കൊറോണ കേരളത്തിലും: ആറ് കേസ് ആണ്‌ ഇന്ന്‌ സ്ഥിതികരിച്ചത്. ഒന്ന് കണ്ണൂരിലും


കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോ​ഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അടിയന്തര വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
ആറ് പേർക്കാണ് ജനിതക മാറ്റം സംഭവിച്ചിരിക്കുന്ന കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നിവിടെയാണ് പുതിയ വകഭേദമുള്ള കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇതുവരെ ഇന്ത്യയിൽ 38 പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്ന് കേരളത്തിൽ വന്ന 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ 12 പേരുടെ ഫലം പുറത്തുവന്നിരുന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തി പരിശോധനാ ഫലത്തിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement