കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യത




    തെക്കൻ കേരളത്തിലും തെക്കൻ തമിഴ് നാട്ടിലും ഇന്ന് മുതൽ മൂന്നു ദിവസം മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് തെക്കുകിഴക്കായി രൂപപ്പെട്ട ചകവാതച്ചുഴി ഇന്ന് ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങിയതോടെയാണിത്. ഈ സിസ്റ്റം ന്യൂനമർദ്ദം രൂപപ്പെടാനുള്ള മാനദണ്ഡങ്ങൾ ചില ഘട്ടങ്ങളിൽ പാലിക്കുന്നതിനാൽ ന്യൂനമർദ്ദത്തിൻ്റെ ഭാഗമായുള്ള അന്തരീക്ഷമർദ്ദം ഇന്നു മുതൽ പ്രതീക്ഷിക്കാം. കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് നാളെയോടെ പ്രവേശിക്കുന്ന സിസ്റ്റം വ്യാഴാഴ്ച്ച ലക്ഷദ്വീപിന് സമീപത്തുകൂടെ പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനാണ് സാധ്യത.
     
അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖല, കന്യാകുമാരി കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് മേഖല എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട്, തെക്കന്‍ കേരളം എന്നിവിടങ്ങളിലും കാറ്റുണ്ടാകും. പാലക്കാട്, തൃശൂര്‍ ജില്ലകളിലും മണിക്കൂറില്‍ 45 കി.മി വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement