തിരുവനന്തപുരം :സംസ്ഥാനത്തിന്ന് കോവിഡ് വാക്സിനേഷൻ ഡ്രൈ റൺ (മോക്ക് ഡ്രിൽ )രണ്ടാം ഘട്ടത്തിലേക്ക് കടന്നു. രാവിലെ 9 മണി മുതൽ 11വരെ 14 ജില്ലകളിൽ 46 കേന്ദ്രങ്ങളിലായിട്ടാണ് ഡ്രൈ റൺ നടത്തിയത്. ഇതുവരെ വാക്കിസി നേഷൻ ചെയ്യാനായി 3, 51, 457 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിൽ നിന്നും 1, 67, 084 പേരും സ്വകാര്യ മേഖലയിൽ നിന്ന് 1, 84, 373 പേരുമെന്നാണ് കണക്കുകൾ രേഖപെടുത്തുന്നത്. എപ്പോൾ വാക്സിൻ കേരളത്തിലെത്തിയാലും വാക്സിനേഷന് ആരോഗ്യ മേഖല സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യമേഖലയിലുള്ള ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാത്ഥികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കായിരിക്കും വാക്സിൻ നൽകുക.
إرسال تعليق