ഗാന്ധി പ്രതിമയെ ബിജെപി പതാക പുതപ്പിച്ചു; പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്ലക്സിന് പിന്നാലെ പുതിയ വിവാദം, പ്രതിഷേധം






പാലക്കാട് : നഗരസഭ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമയെ ബിജെപി പതാക പുതപ്പിച്ചതിനേത്തുടര്‍ന്ന് പ്രതിഷേധം. ബിജെപി ഭരിക്കുന്ന നഗരസഭയില്‍ രാവിലെ 11.30ഓടെയാണ് സംഭവമുണ്ടായത്. രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തില്‍ ബിജെപി പതാക കെട്ടുകയായിരുന്നു.സംഭവം വിവാദമായതോടെ കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായെത്തി. പൊലീസ് സ്ഥലത്തെത്തിയാണ് പതാക നീക്കിയത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പതാക പുതപ്പിച്ചതില്‍ ബിജെപിയ്ക്ക് പങ്കില്ലെന്നാണ് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന്റെ പ്രതികരണം. പതാക പുതപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണ്. പൊലീസില്‍ പരാതി നല്‍കുമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയത് വിവാദമായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement