തിരുവനന്തപുരം :എസ് എസ് എൽ സി ഡിജിറ്റൽ ക്ലാസുകൾ ഈയാഴ്ച്ചയോടെ അവസാനിക്കും. ഫെബ്രവരിയിൽ റിവിഷൻ തുടങ്ങും. പ്ലസ്ടു ക്ലാസുകളും ഈ മാസം തന്നെ പൂർത്തിയാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്‌കൂട്ടൽ. അങ്ങനെയെങ്കിൽ പ്ലസ്ടു റിവിഷനും ഫെബ്രവരിയിൽ തന്നെ തുടങ്ങും. എന്നാൽ പ്ലസ്ടു സയൻസ്, മാത്‍സ് വിഷയങ്ങൾ ഇപ്പോഴും പിന്നിലാണുള്ളത്. ഈ ക്ലാസ്സുകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കൈറ്റ് ബന്ധപ്പെട്ട അധ്യാപകർക്ക് നിർദ്ദേശം നൽകി. എസ് സി ഇ ആർ ടി തയ്യാറാക്കുന്ന 10, 12 ക്ലാസ്സുകളിലേക്കുള്ള മോഡൽ ചോദ്യ പേപ്പറുകൾ രണ്ട് ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. ഇതോടെ പരീക്ഷയുമായ് ബന്ധപ്പെട്ട കുട്ടികളുടെ എല്ലാ ആശങ്കകളും ഇല്ലാതാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
إرسال تعليق