കിഴക്കമ്പലം പഞ്ചായത്തിലെ മങ്കുഴി കടമ്പ്രയാര്‍ തോട്ടില്‍ രാസമാലിന്യം കലര്‍ന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ വെള്ളം ഒഴുകുന്നത് കറുത്ത നിറത്തില്‍. പ്രദേശത്തെ പ്ലൈവുഡ് കമ്പനികളില്‍ നിന്നുള്ള രാസമാലിന്യമാണ് തോട്ടിലേക്ക് ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാരുടെ സംശയം.
കിഴക്കമ്പലം പഞ്ചായത്തിലെ കാരുകുളം തൃക്ക പാടശേഖരത്തിന് സമീപത്ത്കൂടി ഒഴുകുന്ന മങ്കുഴി കടമ്പ്രയാര്‍ തോടാണ് രാസമാലിന്യവും പേറി ഒഴുകുന്നത്. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ വെള്ളത്തില്‍ രാസമാലിന്യത്തിന്റെ സാന്നിധ്യം ദൃശ്യമാണ്. കടുത്ത് കറുപ്പ് നിറമാണ് വെള്ളത്തിന്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അസഹനീയ ദുര്‍ഗന്ധവും ഉയരുന്നുണ്ട്. വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ചൊറിച്ചിലും അനുഭവപ്പെടുന്നു. ജലസ്രോതസ് മലിനമാക്കിയവര്‍ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചയാത്ത് അംഗം മേരി ഏലിയാസ് പറഞ്ഞു.
إرسال تعليق