രാജ്യത്തെ 7സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു





ന്യൂഡൽഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങൾ പക്ഷിപനി സ്വീകരിച്ചു കേരളം,രാജസ്ഥാൻ,മധ്യപ്രദേശ് ഹിമാചൽപ്രദേശ്, ഹരിയാന,ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലും കോഴികൾ സമാനമായ രീതിയിൽ ചത്തൊടുങ്ങുന്നത്  കണ്ടെത്തിയതിനാൽ ഇവയുടെ സാമ്പിളുകളും പരിശോധനയ്ക്കായി  അയച്ചിട്ടുണ്ട്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആര്‍-നാഷണല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസിലേക്കാണ് സാമ്പിളുകള്‍ അയച്ചത്.
 ചത്തീസ്ഗഡിൽ കോഴികൾ അസാധാരണമായ നിലയിൽ   ചാവുന്നത് ശ്രദ്ധയിൽ പെട്ടതായി റിപ്പോർട്ട്. അതിനാൽ തന്നെ പക്ഷികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് എന്ന് അധികൃതർ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement