മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്‌റ്റംസ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തതിന് പിന്നാലെ അവരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. റെയ്ഡില്‍ കസ്‌റ്റംസ് സൂപ്രണ്ടിന്റവീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 5 ലക്ഷം രൂപ പിടിച്ചെടുത്തു. വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ പക്കല്‍ നിന്നും സ്വര്‍ണ്ണവും പണവും കണ്ടെടുത്തതിനെ തുടര്‍ന്നാണ് വീടുകളില്‍ റെയ്ഡ് നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ച സിബിഐ റെയ്ഡ് ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. തുടര്‍ന്ന് കസ്‌റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്നും 650 ഗ്രാം സ്വര്‍ണ്ണവും, പണവും സിബിഐ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 11 കസ്‌റ്റംസ് ഉദ്യോഗസ്ഥരോട് സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
കരിപ്പൂരില്‍വിമാനത്താവളത്തിൽ കോടികളുടെ സ്വർണ്ണക്കടത്താണ് പ്രതിദിനം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണമാണ് ഇവിടെ നിന്നും പിടിച്ചത്.
إرسال تعليق