ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കൃത്യമായ എൻജിനീയറിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൗൺ ഡേറ്റിംഗ് നടത്തി മാത്രമാണ് പാലം ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്.
ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു. അഭിമാനാർഹമായ നേട്ടമാണിത്.
إرسال تعليق