2020 മോദി ഭരണത്തിൽ രാജ്യത്തിന്റെ അവസ്ഥയെന്ത്?



മഹാമാരിയും വിവാദ നിയമങ്ങളും കർഷക പ്രക്ഷോഭങ്ങളും സാമ്പത്തിക തകർച്ച വരെയുള്ള തിരിച്ചടികൾ നേരിട്ടാണ് കേന്ദ്രത്തിലെ ഒരു കൊല്ലം കൂടി കടന്നു പോകുന്നത്. സമാനതകളില്ലാത്ത സാഹചര്യങ്ങൾ ഗോ കൊറോണ ഗോ വരെയുള്ള മുദ്രാവാക്യങ്ങൾ. പാവപ്പെട്ടവൻ തെരുവിൽ അഭയം ഇല്ലാതെ അലയുമ്പോൾ കോർപ്പറേറ്റ് നയങ്ങൾ നടപ്പിലാക്കുന്ന സമ്പന്നവർഗം രാജ്യം ഭരിക്കുന്നതും രണ്ടായിരത്തി ഇരുപതിൽ ജനം കണ്ടു.







ഒരുവശത്ത് ഗോ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർ മറുവശത്ത് ആകട്ടെ നിലവിളി കേൾക്കാൻ ആരോരും ഇല്ലാത്തവർ,തെരുവിൽ മാനഭംഗപ്പെടുന്നവർ.നോക്കാം വിലയിരുത്താം 2020ലെ മോദി ഭരണം.
അന്നം മുട്ടുന്നവർ തെരുവിലിറങ്ങിയതും ഒരു പക്ഷേ ഈ ഭരണത്തിൻകീഴിൽ മാത്രമാവാം. രാജ്യത്തെ ഭൂരിപക്ഷം കർഷകരും രാജ്യ തലസ്ഥാനത്തേക്ക് അണി നിരന്നത് മോദിക്ക് ജയ് വിളിക്കാൻ അല്ല. കേന്ദ്രസേനയും പോലീസും സർവ സന്നാഹങ്ങളും നിരന്നിട്ടും നട്ടെല്ലുള്ള കർഷകർ നിവർന്നു നിന്നു ഒരു ഇഞ്ച് പോലും പതറാതെ അവർ മുന്നോട്ട് നീങ്ങി.
ഇന്ത്യയിൽ കൊറോണവൈറസ് പടർന്നുപിടിച്ചപ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രസർക്കാറിന് ധാരണ ഉണ്ടായില്ല .ധാരാവി പോലുള്ള ചേരിപ്രദേശങ്ങളിലെ വ്യാപനം കേന്ദ്രത്തെ ആശങ്കയിലാക്കി. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ തൊഴിലില്ലായ്മയും കോവിഡ് വ്യാപനത്തിൽ സർക്കാർ മറച്ചുവെക്കാൻ മടിച്ചില്ല.
28 വർഷങ്ങൾക്ക് ശേഷം ബാർബറി മസ്ജിദ് പൊളിച്ച കേസിൽ സെപ്റ്റംബർ 30ന് മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി വിധി വന്നപ്പോൾ ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു. ബിജെപിയുടെ മുതിർന്ന നേതാവായ എൽ കെ അദ്വാനി അടക്കമുള്ള 32 പ്രതികളെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. കേസിലെപ്രതികളെയും സിബിഐ പ്രത്യേക കോടതിയാണ് വെറുതെ വിട്ടത്. മസ്ജിദ് പ്രവർത്തകർ മുൻകൂട്ടി ആസൂത്രണം നടത്തിയത്തിന് തെളിവില്ല എന്നായിരുന്നു കോടതിയുടെ ശക്തമായ വിധി.
2020 രാജ്യം ഉറ്റുനോക്കിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഹാഥ്രസ്, കാലം മാറിയിട്ടും ഡിജിറ്റൽ യുഗത്തെ പിന്തുണക്കുന്ന ഭരണകൂടം വന്നിട്ടും ഉയർത്തിപ്പിടിക്കുന്ന ജാതിചിന്തയുടെ മറ്റൊരു മുഖമായിരുന്നു ഹാഥ്രസ് സംഭവം. ലോകത്ത് ഇന്ത്യയിൽ എത്രത്തോളം സ്ത്രീസുരക്ഷ ഉണ്ടെന്ന ചോദ്യമാണ് ഉയർത്തുന്നത്.
സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി വേർതിരിവിന് ഇരയായിരുന്നു ഹാഥ്രസിലെ പെൺകുട്ടി .മനുഷ്യത്വം തൊട്ടുതീണ്ടാത്ത തരത്തിലാണ് പ്രതികൾ പെൺകുട്ടിയോട് പെരുമാറിയത് .ഇതിനെതിരെ ശബ്ദമുയർത്തി വീട്ടുകാരോട്കാണിച്ചത് ആകട്ടെ അതിലും വലിയ ക്രൂരതയും. അവസാനമായി പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതെ ഇരുട്ടിന്റെ മറവിൽ കത്തിച്ചു കളഞ്ഞത് എന്തിനാണ്? അതിനെ ന്യായീകരിച്ച എത്തുന്നവരോട് ഒന്ന് ചോദിക്കട്ടെ എന്ത് ധൈര്യത്തിലാണ് ഒരു പെൺകുട്ടി ഇവിടെ ജീവിക്കുക. പദ്ധതികൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറം എന്ത് സുരക്ഷയാണ് നിങ്ങൾക്ക് നൽകാനാവുക.

ലോക്ഡൗൺനിടെ അനവധി കുടുംബങ്ങളാണ് ആയിരം കിലോമീറ്ററോളം ട്രാക്ക് യാത്രചെയ്തത്. പട്ടിണിമൂലം പലായനം ചെയ്തവർ ഏറെയും ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ പല സംസ്ഥാനങ്ങളിലും കുടിയേറ്റ തൊഴിലാളികൾ പെട്ടുപോയി.യുപിയിലെ അലിഗഡിൽ കുടിയേറ്റ തൊഴിലാളികൾ ചീഞ്ഞ പഴകൂമ്പാരങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമായവ തെരഞ്ഞെടുക്കുന്നത് ചർച്ച ചെയ്യപ്പെട്ടത് ഒരുതരത്തിൽ മോദി ഗവണ്മെന്റ് മുന്നിൽ ചോദ്യങ്ങൾ കൂടിയായി മാറി.പ്രായഭേദമില്ലാതെ വിശപ്പ് സഹിച്ച് കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്ന ജനാധിപത്യത്തിലേക്ക് ഇന്ത്യൻ പൗരൻ കാലമെത്ര കടന്നുപോയാലും ഈ ഭരണകൂടത്തിന് ചാർത്തിക്കിട്ടിയ കറുത്ത പൊട്ട് ആയി തുടരും.

കോവിഡ് പ്രതിസന്ധിയിൽ പല പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. എയർ ഇന്ത്യ പോലുള്ള സ്ഥാപനങ്ങൾ ഇന്നും അതുണ്ടാക്കിയ പ്രതിസന്ധിയിൽനിന്ന് മുക്തമായിട്ടില്ല.സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല .സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ എൻടിപിസി ഓ എൻ ജിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഓഹരി നൽകുന്ന നിർദേശങ്ങൾ കേന്ദ്ര സർക്കാർ ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല. സർക്കാറിന് കീഴിലുള്ള സ്വതന്ത്ര്യ ഏജൻസികളെ കൂട്ടുപിടിച്ച് ബിജെപി അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ആധിപത്യം ഉറപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടി വികസനങ്ങൾക്ക് വഴിവച്ചു.കേരളം ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏജൻസികളെ ഉപയോഗിച്ച് കൊണ്ട് സംസ്ഥാനത്തിന്റെ ഭരണത്തിൽ കൈകടത്താൻ ഉള്ള നീക്കങ്ങളും മോദി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

2020ൽ ലോക രാജ്യങ്ങളെ മുൾമുനയിൽ നിർത്തിച്ച സംഭവത്തിൽ ഒന്നാണ് ഇന്ത്യ ചൈന സംഘർഷം.
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ മറ്റൊരു ഡിജിറ്റൽ പണിമുടക്ക് ആരംഭിച്ചത് രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും വേണ്ടിയായിരുന്നു . ഇതിന്റെ ഭാഗമായി പബ്ജി ലൂഡോ വേൾഡ് തുടങ്ങിയ 224 ചൈനീസ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.
വികസിത രാജ്യമായ ഇന്ത്യയിലെ ജനങ്ങൾക്ക് പറയാനേറെയുണ്ട് അതിൽ സ്വന്തം ഭരണകൂടത്തോട് തന്നെ പോരാട്ടം പ്രഖ്യാപിക്കേണ്ടി വന്നതതും ഉൾപ്പെടുന്നു . തട്ടിയെറിയപ്പെടുന്ന അവകാശങ്ങളുടെയും അതിനുവേണ്ടി തെരുവിൽ ഇറങ്ങേണ്ടി വന്നതിനും കഥകളേറെ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളും ഇനി വരാനിരിക്കുന്ന ദിനങ്ങളും ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതും ഇതാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരു ജനതയിൽ ആണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷ.

Tags:
Feature by Avani. M. V

Post a Comment

أحدث أقدم

Join Whatsapp

Advertisement