സ്‌ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി






തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷക്കായി 20 കോടി രൂപ വകയിരുത്തിതായി ധനമന്ത്രി തോമസ് ഐസക്ക്. സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ക്യാംപയിൻ, വിവരശേഖരണം എന്നിവ നടപ്പാക്കും.

വീട്ടമ്മമാർക്ക് ഗൃഹജോലികൾ എളുപ്പമാക്കാൻ സ്‌മാർട് കിച്ചൺ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഗാർഹിക ഉപകരണങ്ങൾ വാങ്ങാൻ കെഎസ്‌എഫ്ഇയിൽ നിന്ന് വായ്‌പ ലഭ്യമാക്കും. ഇതിനുപുറമെ, ആശാ പ്രവർത്തകരുടെഅലവൻസ് 1000 രൂപ വർധിപ്പിച്ചു. ആയമാരുടെ അലവൻസിലും മാറ്റം വരുത്തിയിട്ടുണ്ട്. പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവർക്ക് 500 രൂപയും അതിന് മുകളിലുള്ളവർക്ക് 1000 രൂപയും അലവൻസ് ലഭിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement