ഇന്ത്യയിൽ ജനിതകമാറ്റം വന്ന വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. കർണാടകയിൽ 11 പേർക്ക് സാർസ് കോവ്-2 രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 72 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിൽ ഇന്നലെ ആറ് പേർക്ക്് വകഭേതം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നിവിടെയാണ് പുതിയ വകഭേദമുള്ള കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അടിയന്തര വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
യുകെയിൽ നിന്ന് കേരളത്തിൽ വന്ന 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിൽ 12 പേരുടെ ഫലം പുറത്തുവന്നിരുന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തി പരിശോധനാ ഫലത്തിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
إرسال تعليق