100 മുതൽ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭം. ഊർജ്ജ സംരക്ഷണത്തിന് കുതിപ്പേകുന്ന ഫിലമെൻ്റ് ഫ്രീ കേരളം പദ്ധതിയിലെ എൽഇഡി ബൾബുകളുടെ വിതരണത്തിന് തുടക്കമാവുകയാണ്. സാധാരണ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ വ്യാപകമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.
വൈദ്യുതി ഉപഭോഗത്തിലെ പാഴ്ചെലവ് ഒഴിവാക്കുന്നതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കാര്യക്ഷമത കൂടിയ ഉപകരണങ്ങൾ ഉപയോഗിക്കുകയെന്നത്. സാധാരണ ബൾബുകൾ, സിഎഫ്എല്ലുകൾ, ട്യൂബുകൾ തുടങ്ങിയവയൊക്കെ താരതമ്യേന വലിയതോതിൽ വൈദ്യുതി ഉപയോഗപ്പെടുത്തുന്ന
ഉപകരണങ്ങളാണ്. അതിനുള്ള ബദൽ മാർഗം എൽഇഡി ബൾബുകൾ ഉപയോഗിക്കുക എന്നതാണ്. ഒരു നൂറുവാട്ട് ബൾബ് നൽകുന്നതിനേക്കാൾ പ്രകാശം ഒമ്പതുവാട്ടിന്റെ എൽഇഡി ബൾബിൽ നിന്നും ലഭിക്കും. വൈദ്യുതിയും ലാഭിക്കാം. ഇത് തിരിച്ചറിഞ്ഞാണ് സാധാരണ ബൾബുകൾ,ട്യൂബുകൾ, സിഎഫ്എൽ ബൾബുകൾ എന്നിവയ്ക്ക് പകരം എൽഇഡി ബൾബുകൾ
പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
കെ എസ് ഇ ബി യിൽ രജിസ്റ്റർ ചെയ്തവർക്കാണ് എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നത്. സാധാരണ ബൾബുകൾ ഏറ്റെടുക്കുന്ന കെ എസ് ഇ ബി അവ എനർജി മാനേജ്‌മെന്റ് സെന്റർ (ഇ എം സി) വഴി ക്ലീൻ കേരള കമ്പിനിക്ക് കൈമാറും.
إرسال تعليق