കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല.






 കോഴിക്കോട്: ജില്ലയിൽ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരായവരുടെ എണ്ണം പത്തു ലക്ഷം കടന്നു. സംസ്ഥാനത്ത് ആദ്യമായി കോവിഡ് പരിശോധനയുടെ 10 ലക്ഷം കടക്കുന്ന ആദ്യ ജില്ലയും കൂടിയാണ് കോഴിക്കോട്. സമ്പർക്കത്തിലൂടെ വ്യാപനം തടയുന്നതിനായി കർശന പരിശോധനകളാണ് ജില്ലയിൽ നടത്തിവരുന്നത്. അതിനാലാണ് ഇപ്പോൾ കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഇത്രയധികം ഉയർച്ച ജില്ലയിൽ ഉണ്ടായത്.
ജനുവരി 10ആം തീയതി വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് കോഴിക്കോട് ജില്ലയിലെ കോവിഡ് പരിശോധനകള്‍ 10 ലക്ഷം കടന്നതായി വ്യക്തമാക്കുന്നത്.ജില്ലയില്‍ ഇതുവരെ 10,03,512 കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 5 ലക്ഷം പരിശോധനകളും നടത്തിയത് കഴിഞ്ഞ 3 മാസത്തെ കാലയളവിലാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 4,73,644 ആന്റിജന്‍ പരിശോധനകളും, 23,156 ട്രൂനാറ്റ് പരിശോധനകളും,1,62,550ആര്‍ടിപിസിആര്‍ പരിശോധനകളും നടത്തി. കൂടാതെ 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 3,42,593 പരിശോധനകളാണ് ഇതുവരെ ജില്ലയില്‍ നടത്തിയിട്ടുള്ളത്. ജില്ലയില്‍ നിന്നും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 91,290 ആണ്. കൂടാതെ 318 ആളുകളും ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement