കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ഒരു വോട്ടിനാണ് എന്‍ വേണുഗോപാല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റിലാണ് പരാജയം. കൊച്ചിയില്‍ യുഡിഎഫ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് സൂചന.
ഒരു വോട്ടിന് ബിജെപിക്കാണ് ജയം.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫാണ് ഒന്നാം സ്ഥാനത്ത്.
19 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. എന്‍ഡിഎ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് നാല് സീറ്റുകളിലാണ് മുന്നേറുന്നത്.
ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് അവകാശപ്പെട്ടിരുന്ന തിരുവനന്തപുരത്ത് അത്തരമൊരു മുന്നേറ്റം കാണുന്നില്ല. കോര്‍പ്പറേഷന്‍ ഭരിക്കുന്ന എല്‍ഡിഎഫ് ഇത്തവണയും മുന്നേറുമ്പോള്‍ യുഡിഎഫ് പ്രകടനം ഈ ഘട്ടത്തില്‍ മോശമല്ല.
നൂറ് സീറ്റുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്.
إرسال تعليق