എസ് എസ് എഫ് ഇരിട്ടി ഡിവിഷൻ സ്റ്റുഡന്റസ് കോൺഗ്രസ് സമാപിച്ചു



ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തുന്ന സ്റ്റുഡന്റസ് കോൺഗ്രസ് ഇരിട്ടി ഡിവിഷന്റെ കീഴിൽ വിളക്കോട് അൽ ഫലാഹ് എഡ്യൂ ഗാർഡനിൽ പ്രശസ്ത സാഹിത്യകാരൻ കെടി ബാബുരാജ് ഉൽഘാടനം ചെയ്തു .
ഡിവിഷൻ പ്രസിഡന്റ് ഇസ്മായിൽ അമാനി അധ്യക്ഷത വഹിച്ചു . എൻ അബ്ദുൽ ലത്തീഫ് സഅദി , സലാം സഖാഫി , റഫീഖ് കൊളാരി ,റംഷാദ് പാലോട്ടുപള്ളി , ഉമർ മുക്താർ എന്നിവർ പ്രസംഗിച്ചു .
തുടർന്നുള്ള ചർച്ചകൾക്ക് സ്വാദിഖ് സഖാഫി പെരുന്താറ്റിരി , ഫിർദൗസ് സുറൈജ് സഖാഫി ,നജ്മുദ്ധീൻ മലപ്പുറം ,അനസ് അമാനി ,അമൽ എം എസ് , സ്വാദിഖ് എൻ മുഹമ്മദ് , ഡോ. ഉമറുൽ ഫാറൂഖ്‌ സഖാഫി ,ഷഫീഖ് സിദ്ധീഖി ,കെ എച്ച് ഷാനിഫ് , മിദ്‌ലാജ് സഖാഫി , മുഹമ്മദ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി .

Post a Comment

أحدث أقدم

Join Whatsapp

Advertisement