ഗ്രാമപഞ്ചായത്തുകളിൽ ചുവപ്പ് പടരുന്നു




തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 366 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. 320 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ലീഡ്. അതേസമയം 29 ഗ്രാമപഞ്ചായത്തുകളില്‍ ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ആകെ 941 ഗ്രാമപഞ്ചായത്തുകളാണ് കേരളത്തിലുള്ളത്

എറണാകുളം കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളില്‍ ട്വന്റി-ട്വന്റിക്കാണ് മുന്നേറ്റം. കുന്നത്തുനാട് പഞ്ചായത്തില്‍ ഫലം വന്ന നാല് സീറ്റിലും ട്വന്റി ട്വന്റിക്കാണ് മുന്നേറ്റം. മുഴുവന്നൂര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ട്വന്റി, ട്വന്റി സ്ഥാനാര്‍ത്ഥി വിജയിച്ചു. തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ ട്വന്റ്റി-20 വിജയിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ട്വന്റി, ട്വന്റി മത്സരിക്കുന്നത്. മുന്നണികള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് കിഴക്കമ്പലത്ത് ഇക്കുറിയും ട്വന്റി ട്വന്റി മത്സരത്തിനിറങ്ങിയത്.

അതേസമയം കോര്‍പറേഷനുകളിലും എല്‍ഡിഎഫാണ് മുന്നില്‍. ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് ഇടങ്ങളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. മുനിസിപ്പാലിറ്റികളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്.

കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫ് ചിത്രത്തില്‍ ഇല്ല. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 21, ബിജെപി 13, യുഡിഎഫ് നാല് എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

Post a Comment

أحدث أقدم

Join Whatsapp

Advertisement