കെടി ജലീലിന്റെ വാർഡിൽ എല്‍ഡിഎഫിന് പരാജയം


മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്ത് വരവേ മന്ത്രി കെടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച വിഡിഎഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുട്ടിയാണ് പരാജയപ്പെട്ടത്.

ഇവിടെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്‌റഫ് അമ്പലത്തിങ്ങല്‍ 138 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന അഞ്ച് ഡിവിഷനുകളിലും യുഡിഎഫിനാണ് ജയം.

കൊടുവള്ളി നഗര സഭയില്‍ മുസ്ലിംലീഗ് വിമതന് ജയം. ലീഗ് സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എപി മജീദ് മാസ്റ്ററിനാണ് വിജയം.56 വോട്ടുകള്‍ക്കാണ് മജീദ് വിജയിച്ചത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement