രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു




രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. കൊവിഡിന് അശ്രദ്ധമായി ചികിത്സ നല്‍കുന്നത് ജനിതകമാറ്റം വന്ന വകഭേദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പുനല്‍കി. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 20,550 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 286 പേര്‍ മരിച്ചു.

ഇന്നലെത്തേക്കാള്‍ ഇരട്ടി ആളുകള്‍ക്കാണ് യുകെയില്‍ പടരുന്ന അതിവേഗ കൊവിഡ് ബാധ രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്. ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലെ ലാമ്പുകളില്‍ നടത്തിയ ജീനോം സ്വീകന്‍സിംഗ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ കൊവിഡ് സ്ഥിരീകരിച്ച 114 പേരില്‍ 107 ആളുകളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 20 ആളുകളുടെ സാമ്പിളുകളില്‍ ജനിതകമാറ്റം ഉള്ളത്. ഇവരെ ഒറ്റമുറി ഐസൊലേഷനില്‍ പാര്‍പ്പിച്ചിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവരെ കണ്ടെത്താനും പരിശോധിക്കാനും ഊര്‍ജിത ശ്രമം നടക്കുകയാണ്.

ജനിതകമാറ്റം ഉള്ള വൈറസ് സ്ഥിരീകരിച്ച മീററ്റിലെ രണ്ടു വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ പുതിയ വകഭേദം അല്ല. യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തി ട്രെയിന്‍ മാര്‍ഗം ആന്ധ്രാപദേശിലെത്തിയ യുവതിക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു. യുവതിയുടെ സമ്പര്‍ക്കപട്ടിക കണ്ടെത്തുക ശ്രമകരമാണ്. യുവതിക്കൊപ്പം ഉണ്ടായിരുന്ന മകന് കൊവിഡ് നെഗറ്റീവാണ്. അതേസമയം, അശ്രദ്ധമായി ചികിത്സ നല്‍കുന്നത് പുതിയ വകഭേദങ്ങള്‍ വഴിവെക്കുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ കുത്തിവെപ്പിന് കനത്ത ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96 ശതമാനത്തിന് അടുത്തെത്തി. 2.63 ലക്ഷം ആളുകള്‍ മാത്രമാണ് നിലവില്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ ഉള്ളത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement