ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. പിന്നിൽ മുസ്ലിം ലീഗ് എന്ന് സിപിഎം


ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ സ്വദേശി
അവുഫ് അബ്ദുൾ റഫ്മാൻ ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാത്രി 11മണിയോടെയാണ് കൊലപാതകം നടന്നത്. കഞ്ഞാങ്ങാട് കല്ലൂരാവി വച്ചാണ് കൊലപ്പെട്ടത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപേയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുസ്ലിം ലീ​ഗ്- സിപിഐഎം സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് കല്ലൂരാവി. കൊലപാതകത്തിന് സംഘർഷവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement