കേരളത്തിൽ ആദ്യമായി മുഴുവൻ സമയം പ്രവർത്തിക്കുന്ന പഞ്ചായത്ത് മെമ്പറുടെ ഓഫീസ് ; മാട്ടറയിൽ സ്നേഹകേന്ദ്രം ഇന്ന് നാടിന് സമർപ്പിക്കുന്നു



തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാക്കുകൾ ഒന്നൊന്നായി പാലിക്കാൻ തുടങ്ങിയിരിക്കുകയാണ് ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പർ സരുൺ തോമസ് .



കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക സീറ്റായ മാട്ടറ പിടിച്ചെടുത്ത ഇടത് പക്ഷ സാരഥിയാണ് സരുൺ .ക്രിസ്തുമസ് നാളുകളിൽ പുതുവത്സര സമ്മാനമായി മാട്ടറ നാടിനായി കേരള ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത്‌ മെമ്പറുടെ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു സ്റ്റാഫ്‌ സംവിധാനം ഉള്ള ഓഫീസ് മാട്ടറയിൽ ഡിസംബർ 26 മുതൽ ആരംഭിക്കുകയാണ്. രാവിലെ എട്ട് മണി മുതൽ വൈകിട്ട് 7 മണി വരെ ഓഫീസ് തുറന്ന് പ്രവർത്തിക്കും. 24 മണിക്കൂറും ജനങ്ങൾക്ക് വിളിച്ചു കിട്ടുന്ന ഒരു ഹെൽപ്‌ലൈനും ഒപ്പമുണ്ടാകും. മെമ്പറുടെ  ഓഫീസിൽ അധിക ചാർജുകൾ ഒന്നും നൽകാതെ തന്നെ എല്ലാ ഗവണ്മെന്റ് സേവനങ്ങളും സൗജന്യമായി ജനങ്ങൾക്ക് ലഭിക്കും. കമ്പ്യൂട്ടറും പ്രിന്ററുമൊക്കെ സ്പോൺസർമാർനൽകിയിട്ടുണ്ട് 

ഓഫീസ് മുൻപോട്ട് പോകാൻ ഉള്ള ചിലവുകൾക്കായി ജനങ്ങൾക്ക്  ഇഷ്ടമുള്ള തുക ഒരു ബോക്സിൽ നിക്ഷേപിക്കുന്ന തരത്തിലാണ് ഓഫിസ് ഒരുക്കിയിട്ടുള്ളത് 
സരുണിന്  ലഭിക്കുന്ന ഓണറേറിയം സ്റ്റാഫിന് ശമ്പളം കൊടുക്കാൻ ഉപയോഗിക്കും. എല്ലാവിധ മൊബൈൽ റീചാർജുകളും മറ്റ് സേവനങ്ങളും നൽകുന്ന ഒരു ജനസേവന കൗണ്ടറുമടക്കം പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന നിലയിലാണ് സ്നേഹകേന്ദ്രം ഒരുക്കിയിട്ടുള്ളത് .

ഇനി ചെറിയ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ജോലി ഒഴിവാക്കി അതിന് പിറകെ പോകുന്ന ദുരവസ്ഥയാണ്  ഇതോടെ മാട്ടറയിലെ ജനങ്ങൾക്ക് മാറിക്കിട്ടിയത് . നാട്ടിൽ ഒരു ജനനം ഉണ്ടായാലോ മരണം ഉണ്ടായാലോ ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഇനി മാട്ടറക്കാരുടെ  വീട്ടിലെത്തും. കൂടാതെ  ആവശ്യമായ മരുന്നുകൾ നിങ്ങൾ ചീട്ട് എത്തിക്കുകയോ വാട്ട്സാപ്പിൽ അയക്കുകയോ ചെയ്താൽ മരുന്ന് വൈകിട്ടിനുള്ളിൽ വീട്ടിലെത്തുന്ന പദ്ധതിയും ഇതിലുണ്ട് 

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സേവനങ്ങളുമായിട്ടാണ് ഈ ജനകീയ കേന്ദ്രം ഒരുങ്ങുന്നത്. ഈ നാട്ടിലെ സകല ജനത്തിനും സ്നേഹം വാരി വിതറുന്ന ഒരു കേന്ദ്രം ആയതിനാൽ തന്നെ ഈ ഓഫീസിന് "സ്നേഹകേന്ദ്രം " എന്ന് പേരിട്ടതെന്ന് സരുൺ തോമസ് പറയുന്നു.
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പരിപാടിയിൽ CPIM ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഓഫിസ്‌ ഉൽഘാടനം ചെയ്യും .

Post a Comment

أحدث أقدم

Join Whatsapp

Advertisement