അനര്‍ട്ടിന്റെ നേതൃത്വത്തിലാണ് ഓട്ടോകാസ്റ്റ് അങ്കണത്തില്‍ ഇ-വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ തുടങ്ങുന്നത്. അടുത്തമാസം സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി മൂന്നാം ആഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഓട്ടോകാസ്റ്റ് കോമ്പൗഡിലെ 1000 ചതുരശ്ര അടി സ്ഥലത്താണ് സ്റ്റേഷന്‍ ഒരുങ്ങുന്നത്. യൂണിറ്റിന് 10 രൂപ നിരക്കാകും പൊതു ജനങ്ങളില്‍ നിന്ന് ഈടാക്കുക. ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റും തയ്യാറാകുന്നു. മൂന്ന് ചാര്‍ജിങ് പോയിന്റുകളാണ് സ്‌റ്റേഷനില്‍ ഉണ്ടാവുക. വൈവിധ്യവല്‍ക്കരണത്തിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷന്‍.
إرسال تعليق