ചെമ്പഴന്തി വാർഡിലെ ഏഴാം ബൂത്തിൽ കള്ളവോട്ട്; പരാതി നൽകി കന്നിവോട്ടുകാരി


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ചെമ്പഴന്തി വാര്‍ഡിലെ ഏഴാം ബൂത്തില്‍ കള്ളവോട്ട് ചെയ്തതായി ആരോപണം. മണക്കല്‍ എല്‍പി സ്‌കൂളിലാണ് സംഭവം. വോട്ടുചെയ്യാനെത്തിയ കരിഷ്മ എസ്എസ് എന്ന യുവതിയുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടി ബാലറ്റില്‍ വോട്ടുചെയ്തു മടങ്ങി.

ഇതിനിടെ ബിജെപി കള്ള വോട്ട് ചെയ്തുയെന്ന് ആരോപിച്ചു കൊണ്ട് എല്‍ഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ബിജെപി ഇന്‍ ഏജന്റ് വോട്ടര്‍ക്ക് പണം നല്‍കിയെന്നും എല്‍ഡിഎഫ് ആരോപിച്ചു. സിപിഐഎമ്മിന്റെ പരാതിയെതുടര്‍ന്ന് ബിജെപിയുടെ ഇന്‍ ഏജന്റിനെ ബൂത്തില്‍ നിന്ന് മാറ്റി. ഇത് അറിഞ്ഞെത്തിയ ബിജെപി സ്ഥാനാര്‍ഥി ചെമ്പഴന്തി ഉദയന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഐഎം ഏജന്റുമാരുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും പറഞ്ഞുവിടുകയായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് പതിനഞ്ചു മിനിട്ടോളം വോട്ടിംഗ് തടസ്സപ്പെട്ടു.
സംഭവത്തില്‍ വോട്ടറായ കരിഷ്മയുടെ പ്രതികരണം: ”ഇതെന്റെ ആദ്യത്തെ വോട്ടായിരുന്നു. വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ വേറെ ആരോ എന്റെ വോട്ട് ചെയ്തു. വിഷമമുണ്ടായിരുന്നു. പിന്നെ ബാലറ്റില്‍ വോട്ട് ചെയ്തു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.”

Post a Comment

أحدث أقدم

Join Whatsapp

Advertisement