ഉത്തർപ്രദേശിൽ ബി.ജെ.പി പ്രവർത്തകനെ വെടിവച്ച് കൊന്നു. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി.ജെ.പി. പ്രവർത്തകനായ ദിലീപ് ഗിരി(42)യാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. വ്യാപാര സ്ഥാപനത്തിന് പുറത്തു നിൽക്കുകയായിരുന്ന ദിലീപ് ഗിരിക്ക് നേരെ അക്രമി സംഘം വെടിയുതിർത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
إرسال تعليق