തൊടുപുഴയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. തൊടുപുഴ അരീക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്.
അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റിരുന്ന രവിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്ന മരണം.
അരിക്കുഴ യുഡിഎഫിന്റെ വിജയാഘോഷങ്ങള്‍ക്കിടെ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
إرسال تعليق